
പ്രതികൾ
ആലപ്പുഴ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വടിവാൾ വിനീതിനെയും കൂട്ടാളി രാഹുൽ രാജിനെയും പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലായി മോഷണം, കവർച്ച, അടിപിടി തുടങ്ങി 60 ലേറെ കേസുകളിൽ പ്രതികളാണ് ഇവർ. അമ്പലപ്പുഴ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
നീർക്കുന്നം കൃഷി ഓഫീസിനു സമീപത്തായി വ‍്യാഴാഴ്ച രാത്രിയോടെ രണ്ടു അപരിചിതരെ കണ്ടതിനെ തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇവരെ സ്റ്റേഷനിൽ കൂട്ടിക്കൊണ്ടു വന്ന് ചോദ‍്യം ചെയ്തപ്പോഴാണ് നിരവധി കേസുകളിലെ പ്രതികളാണ് ഇവരെന്ന കാര‍്യം മനസിലായത്.
വടക്കാഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ നിന്നും മോഷ്ടിച്ച പൾസർ ബൈക്കിലാണ് ഇവർ അമ്പലപ്പുഴയിൽ എത്തിയത്. തുടർന്ന് പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.