
ശ്രീതു
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊന്ന കേസിൽ അമ്മ ശ്രീതു അറസ്റ്റിൽ. ശ്രീതുവിന്‍റെ അറിവോടെയാണ് സഹോദരൻ ഹരികുമാർ കുഞ്ഞിനെ കൊന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഫോറൻസിക് പരിശോധനയിലാണ് ശ്രീതുവിന്‍റെ പങ്ക് കണ്ടെത്തിയത്.
ജനുവരി പത്തിനാണ് ബാലരാമപുരത്ത് വീട്ടിലെ കിണറ്റിൽ നിന്നും രണ്ടു വയസുകാരി ദേവേന്ദുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ കാണാനില്ലെന്ന് പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് കുട്ടിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പിന്നാലെ അസ്വാഭാവികത തോന്നിയ പൊലീസ് കുടുംബത്തെ ഒന്നാകെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇതോടെയാണ് അമ്മാവനാണ് കുറ്റവാളിയെന്ന് തെളിഞ്ഞത്. ഹരികുമാറിന് സഹോദരി ശ്രീതുവുമായി വഴിവിട്ട ബന്ധമുണ്ടെന്നും ഇതിൽ കുട്ടി തടസമായതിനാലാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നുമാണ് പൊലീസ് കണ്ടെത്തൽ.