കായംകുളത്ത് നാലര വയസുകാരനെ ചട്ടുകം കൊണ്ട് പൊള്ളിച്ചു; അമ്മ അറസ്റ്റിൽ‌

കുട്ടി നിക്കറിൽ മലമൂത്ര വിസർജനം നടത്തിയതിന് അമ്മ ചട്ടുകം കൊണ്ട് പൊള്ളിച്ചുവെന്നാണ് ഭർത്താവിന്‍റെ അമ്മയുടെ മൊഴി
mother burn son in kayamkulam arrested

കായംകുളത്ത് നാലര വയസുകാരനെ ചട്ടുകം കൊണ്ട് പൊള്ളിച്ചു; അമ്മ അറസ്റ്റിൽ‌

file image

Updated on

ആലപ്പുഴ: കായംകുളത്ത് നാലര വയസുകാരനെ ചട്ടുകം കൊണ്ട് പൊള്ളിച്ച സംഭവത്തിൽ അമ്മ അറസ്റ്റിൽ. കായംകുളം കണ്ടല്ലൂർ പുതുവിള സ്വദേശിയായ നാലര വയസുകാരനാണ് പൊള്ളലേറ്റത്. കുട്ടിയുടെ പുറത്തും കാലിലുമാണ് പൊള്ളലേറ്റത്.

കുട്ടി നിക്കറിൽ മലമൂത്ര വിസർജനം നടത്തിയതിന് അമ്മ ചട്ടുകം കൊണ്ട് പൊള്ളിച്ചുവെന്ന ഭർത്താവിന്‍റെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുട്ടിയുടെ അമ്മയ്ക്കെതിരേ പൊലീസ് കേസെടുത്തത്. പൊള്ളലേറ്റ കുട്ടിയെ അമ്മ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. ചപ്പാത്തികല്ലിൽ ഇരുന്നാണ് കുട്ടിക്ക് പൊള്ളലേറ്റതെന്നാണ് അമ്മ ആശുപത്രിയിൽ പറഞ്ഞിരുന്നത്. അമ്മ ഉപദ്രവിച്ചതാണെന്ന് കുട്ടിയും മൊഴി നൽകിയിട്ടുണ്ട്.

കുട്ടിയുടെ അച്ഛൻ സൈന്യത്തിലാണ് പ്രവർത്തിക്കുന്നത്. സംഭവത്തിൽ സിഡബ്ല്യുസിയും ഇടപെട്ടിട്ടുണ്ട്. കുട്ടിയുടെ അമ്മയും ഭർ‌തൃ മാതാവും തമ്മിൽ നിരന്തരം പ്രശ്നങ്ങളുണ്ടാവാറുള്ളതായി പൊലീസ് പറയുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com