mother came with ganja to give to her son in jail
ജയിലിൽ കിടക്കുന്ന മകന് നൽകാൻ കഞ്ചാവുമായി അമ്മ; കൈയോടെ പിടികൂടി എക്സൈസ് സംഘം

ജയിലിൽ കിടക്കുന്ന മകന് നൽകാൻ കഞ്ചാവുമായി അമ്മ; കൈയോടെ പിടികൂടി എക്സൈസ് സംഘം

കാപ്പ നിയമ പ്രകാരം ജയിലില്‍ കഴിയുന്ന ഹരികൃഷ്ണന്‍ എന്ന പ്രതിയുടെ അമ്മയായ ലത മകന് ജയിലിനുള്ളില്‍ കഞ്ചാവ് നല്‍കാന്‍ വരുന്നുണ്ട് എന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന
Published on

തൃശൂർ: ജയിലിൽ കിടക്കുന്ന മകന് നൽകാൻ കഞ്ചാവുമായി വന്ന അമ്മ അറസ്റ്റിൽ. കാട്ടാക്കട പന്നിയോട് കുന്നില്‍ വീട്ടില്‍ ബിജുവിന്റെ ഭാര്യ ലതയെ (45) കോലഴി എക്‌സൈസ് സംഘമാണ് അറസ്റ്റ് ചെയ്തത്.

കാപ്പ നിയമ പ്രകാരം ജയിലില്‍ കഴിയുന്ന ഹരികൃഷ്ണന്‍ എന്ന പ്രതിയുടെ അമ്മയായ ലത മകന് ജയിലിനുള്ളില്‍ കഞ്ചാവ് നല്‍കാന്‍ വരുന്നുണ്ട് എന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സ്ഥലത്ത് നിരീക്ഷണം നടത്തിയത്. ഹാന്‍റ് ബാഗിലാണ് ലത കഞ്ചാവ് സൂക്ഷിച്ചിരുന്നത്. 80 ഗ്രാം കഞ്ചാവാണ് ലതയുടെ ഹാന്റ് ബാഗില്‍ നിന്ന് എക്‌സൈസ് സംഘം കണ്ടെടുത്തത്.

logo
Metro Vaartha
www.metrovaartha.com