തിരുവനന്തപുരത്ത് ഒരു വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; അമ്മ കുറ്റം സമ്മതിച്ചു

അമ്മ അശ്വതിയുടെ അറസ്റ്റ് പൊലീസ് ഉടൻ രേഖപ്പെടുത്തും
mother killed one year old baby thiruvananthapuram

തിരുവനന്തപുരത്ത് ഒരു വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; അമ്മ കുറ്റം സമ്മതിച്ചു

file image

Updated on

തിരുവനന്തപുരം: തിരുവനന്തപുരം വാമനപുരം കാണിച്ചോട് ഒരു വയസുള്ള കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. കുട്ടിയുടെ അമ്മ കുറ്റം സമ്മതിച്ചു.

കാണിച്ചോട് സ്വദേശി സുബാഷ് - അശ്വതി ദമ്പതികളുടെ മകൾ പവിത്ര (1) ആണ് മരിച്ചത്. പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ അശ്വതി കുറ്റം സമ്മതിക്കുകയായിരുന്നു.

അമ്മയ്ക്ക് മാനസിക ബുദ്ധിമുട്ടുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.അമ്മ അശ്വതിയുടെ അറസ്റ്റ് പൊലീസ് ഉടൻ രേഖപ്പെടുത്തും

അമ്മൂമ്മ തൊഴിലുറപ്പിന് പോയി മടങ്ങി എത്തിയപ്പോൾ കിടപ്പുമുറിയിൽ കുഞ്ഞിനെ ചലനമറ്റു കിടക്കുന്നതാണ് കണ്ടത്. ഉടൻ തന്നെ കാരേറ്റ് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കുട്ടിയെ മരിച്ച നിലയിലാണ് കൊണ്ട് വന്നതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com