സ്ത്രീധനത്തിന്‍റെ പേരിൽ അമ്മയെ കൊന്നു; ഒന്നരമാസമായ കുഞ്ഞിനെ റോഡരികിൽ ഉപേക്ഷിച്ചു

ബദ്രഖ ഗ്രാമത്തിൽ വെളളിയാഴ്ചയാണ് സംഭവം.
Mother killed over dowry; one and a half month old baby abandoned on the roadside

സ്ത്രീധനത്തിന്‍റെ പേരിൽ അമ്മയെ കൊന്നു; ഒന്നരമാസമായ കുഞ്ഞിനെ റോഡരികിൽ ഉപേക്ഷിച്ചു

Updated on

ബാഗ്പത്: ഉത്തർപ്രദേശിൽ അമ്മയെ കൊലപ്പെടുത്തി ഒന്നര മാസമായ കുഞ്ഞിനെ റോഡരികിൽ ഉപേക്ഷിച്ച് അച്ഛൻ. റോഡരികിൽ പൊടിയും മണ്ണും കൊണ്ടു മൂടിയിരുന്ന നിലയിലായിരുന്നു കുട്ടി. സ്ത്രീധനത്തിന്‍റെ പേരിൽ കുട്ടിയുടെ അമ്മയെ അച്ഛൻ‌ ദിവസങ്ങൾക്കു മുൻപ് കൊലപ്പെടുത്തിയിരുന്നതായി പൊലീസ് പറഞ്ഞു.

ബാഗ്പതിലെ ഛപ്രൗളി പൊലീസ് സ്റ്റേഷൻ പരിധിയിലുളള ബദ്രഖ ഗ്രാമത്തിൽ വെളളിയാഴ്ചയാണ് സംഭവം. റോഡരികിൽ മണ്ണിൽ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞ്. കുഞ്ഞ് കരയുന്നത് കണ്ടിട്ടും കുഞ്ഞിനെ എടുക്കാൻ ആരും തയാറായില്ല. പിന്നീട് ഒരാൾ വന്ന് കുഞ്ഞിനെ എടുക്കുകയായിരുന്നു. വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

അടുത്തിടെ മരിച്ച മോണിക്കയെന്ന യുവതിയുടെ കുഞ്ഞാണെന്ന് പൊലീസ് കണ്ടെത്തി. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മോണിക്കയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയിരുന്നു. വയറ്റിൽ ചവിട്ടേറ്റതും മൂലമാണ് യുവതി മരിച്ചതെന്നാണ് വിവരം.

മോണിക്കയുടെ ഭർത്താവും സഹോദരനും സ്ത്രീധനത്തിന്‍റെ പേരിൽ മകളെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. മോണിക്കയുടെ സംസ്കാര ചടങ്ങിനെത്തിയപ്പോൾ ഭർത്താവിന്‍റെ കുടുംബം ഉപദ്രവിച്ചിരുന്നതായി കുടുംബം ആരോപിച്ചു. ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com