കോഴിക്കോട്ട് ആറു വയസുകാരനെ കഴുത്തുഞെരിച്ച് കൊന്നു; അമ്മ അറസ്റ്റിൽ

മകനെ കൊലപ്പെടുത്തിയശേഷം അമ്മ തന്നെ പൊലീസ് കണ്‍ട്രോള്‍ റൂമിൽ വിവരം അറിയിക്കുകയായിരുന്നു
mother kills six year old boy in kozhikode

നന്ദ ഹർഷൻ

Updated on

കോഴിക്കോട്: കോഴിക്കോട് കാക്കൂരിൽ 6 വയസുകാരനെ അമ്മ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. നന്ദ ഹർഷൻ (6) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. നരിക്കുനി കെഎസ്എഫ്ഇ ജീവനക്കാരിയായ അമ്മ അനുവിനെ കാക്കൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇവർ മാനസിക പ്രശ്നത്തിന് ചികിത്സയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മകനെ കൊലപ്പെടുത്തിയശേഷം അമ്മ തന്നെ പൊലീസ് കണ്‍ട്രോള്‍ റൂമിൽ വിവരം അറിയിക്കുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്‍മോര്‍ട്ടത്തിനായി കൊണ്ടുപോകും. പൊലീസ് സംഭവത്തിൽ കേസെടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com