സുഹൃത്തിനൊപ്പം ജീവിക്കാൻ അമ്മ മൂന്ന് മക്കളെ വിഷം കൊടുത്ത് കൊന്നു

തൈരില്‍ വിഷം ചേര്‍ത്താണ് മക്കളെ രജിത കൊലപ്പെടുത്തിയത്.
Mother poisoned her children to live with her friend

സുഹൃത്തിനൊപ്പം ജീവിക്കാനായി അമ്മ മക്കൾക്ക് വിഷം നൽകി കൊലപ്പെടുത്തി

Updated on

സംഗറെഡ്ഡി: സുഹൃത്തിനൊപ്പം ജീവിക്കാനായി അമ്മ മക്കളെ വിഷം നൽകി കൊലപ്പെടുത്തി. തെലങ്കായിലെ സംഗറെഡ്ഡിൽ നാൽപത്തിയഞ്ചുകാരിയായ രജിതയാണ് തന്‍റെ മൂന്ന് മക്കളെയും കൊലപ്പെടുത്തിയത്. സ്കൂൾക്കാല സുഹൃത്തിനൊപ്പം ജീവിക്കണമെന്ന ആഗ്രഹത്തിന് മക്കൾ തടസമായതോടെയാണ് മക്കളായ സായ് കൃഷ്ണ (12) മധുപ്രിയ (10), ഗൗതം (8) എന്നിവരെ രജിത തൈരിൽ വിഷം നൽകി കൊലപ്പെടുത്തിയത്.

മക്കളെ കൊലപ്പെടുത്തിയ ശേഷം യുവതിയും വിഷം കഴിച്ച് ആശുപത്രിയിൽ ചികിത്സയിലാണ്. അടുത്തിടെ യുവതി പഠിച്ച സ്കൂളിൽ നടത്തിയ പൂർവ വിദ്യാർഥി സംഗമത്തിലാണ് പഴയ സുഹൃത്തിനെ വീണ്ടും കണ്ടുമുട്ടിയത്. തുടർന്ന് ഇരുവരുടെയും സൗഹൃദം വർധിക്കുകയും അത് പ്രണയത്തിലേക്ക് എത്തുകയുമായിരുന്നു.

സുഹൃത്തിനൊപ്പം ജീവിക്കണമെന്ന യുവതിയുടെ ആഗ്രഹത്തിന് തടസം മൂന്ന് മക്കളായിരുന്നു. തുടർന്നാണ് മക്കളെ കൊലപ്പെടുത്താൻ രജിത തീരുമാനിച്ചത്.

സംഭവദിവസം അത്താഴത്തിന് തൈരില്‍ വിഷം ചേര്‍ത്ത് രജിത മക്കള്‍ക്ക് നല്‍കി. ഭക്ഷണം കഴിച്ചതിനു പിന്നാലെ മക്കൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു.

ജോലി കഴിഞ്ഞ് ഭർത്താവ് വീട്ടിലെത്തിയതോടെയാണ് മക്കളെ ബോധരഹിതരായ അവസ്ഥയിൽ കാണുന്നത്. തുടർന്ന് മക്കളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com