പാലക്കാട് രാസലഹരിയുമായി അമ്മയും മകനും സുഹൃത്തുക്കളും പിടിയിൽ

മയക്കുമരുന്ന് ഗുളിക, സിറിഞ്ച് ഉൾപ്പെടെയുളള സാധനങ്ങളാണ് കാറിൽ നിന്ന് പിടികൂടിയത്.
Mother, son and friends arrested for drug possession in Palakkad

പാലക്കാട് രാസലഹരിയുമായി അമ്മയും മകനും സുഹൃത്തുക്കളും പിടിയിൽ

Updated on

പാലക്കാട്: രാസലഹരിയുമായി അമ്മയും മകനും സുഹൃത്തുക്കളും വളയാറിൽ എക്സൈസിന്‍റെ പിടിയിൽ. തൃശൂർ സ്വദേശി അശ്വതി (46), മകൻ ഷോൺ സണ്ണി (21), കോഴിക്കോട് എലത്തൂർ സ്വദേശികളായ പി മൃദുൽ (29), അശ്വിൻ ലാൽ (26) എന്നിവരാണ് പിടിയിലായത്. 10.12 ഗ്രാം എംഡിഎംഎയാണ് കാറിൽ നിന്നും പിടികൂടിയത്.

വാളയാർ ചെക്ക് പോസ്റ്റിൽ നിന്നാണ് ഇവരെ പിടിക്കൂടിയത്. മയക്കുമരുന്ന് ഗുളിക, സിറിഞ്ച് ഉൾപ്പെടെയുളള സാധനങ്ങളാണ് കാറിൽ നിന്ന് പിടികൂടിയത്.

എറണാകുളത്ത് വിൽപനയ്ക്കായി ബംഗ്ലൂരുവിൽ നിന്ന് എത്തിച്ച എംഡിഎംഎ യാണ് പിടികൂടിയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com