മൂന്നൂ മക്കളെ കിണറ്റിലെറിഞ്ഞ് ആത്മഹത്യാ ശ്രമം; 2 മരണം, യുവതി കസ്റ്റഡിയിൽ

മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സയ്നയെ അപകടനില തരണം ചെയ്തതോടെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു
Representative image of a crime scene
Representative image of a crime scene

തൃശൂർ: വെള്ളാറ്റഞ്ഞൂരിൽ രണ്ട് മക്കളെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ച അമ്മയെ അറസ്റ്റ് ചെയ്ത് പൊലീസ്. പൂന്തുരുത്തി വീട്ടിൽ അഖിലിന്‍റെ ഭാര്യ സയ്ന (28) ആണ് അറസ്റ്റിലായത്. മക്കളായ അഭിജയ് (7), ആദിദേവ് (5) ഒന്നരവയസുള്ള അഗ്നിക എന്നിവരെ കിണറ്റിലെറിഞ്ഞ ശേഷമാണ് സയ്ന ആത്മഹത്യക്ക് ശ്രമിച്ചത്.

സംഭവം കണ്ട അടുത്ത ബന്ധു അഭിനവ് കിണറ്റിലിറങ്ങി പരിസരവാസികളുടെ സഹായത്തോടെ കുട്ടികളെ പുറത്തെടുത്തെങ്കിലും അഭിജയും ആദിദേവും മരണപ്പെട്ടിരുന്നു. മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സയ്നയെ അപകടനില തരണം ചെയ്തതോടെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com