കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ പിടിയിൽ

വീടിന്‍റെ അടുക്കള ഭാഗത്തെ ചാക്കിൽ നിന്നാണ് വിജിലൻസ് കൈക്കൂലി പണം പിടിച്ചെടുത്തത്.
Motor vehicle department official arrested in accepting bribery case kozhikode
Motor vehicle department official arrested in accepting bribery case kozhikode
Updated on

കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ വിജിലൻസിന്‍റെ പിടിയിൽ. ഫാറോക്ക് മോട്ടോർ വാഹന വകുപ്പ് ഓഫീസിലെ എംവിഐ അബ്ദുൽ ജലീൽ ആണ് പിടിയിലായത്. 10,000 രൂപ കൈക്കൂലി വീട്ടിൽ വച്ച് വാങ്ങുന്നതിനിടെയാണ് പിടിയിലാവുന്നത്.

വീടിന്‍റെ അടുക്കള ഭാഗത്തെ ചാക്കിൽ നിന്നാണ് വിജിലൻസ് കൈക്കൂലി പണം പിടിച്ചെടുത്തത്. വിജിലൻസ് പരിശോധനക്ക് വരുന്നുണ്ടെന്ന സംശയത്താൽ കൈക്കൂലി പണം ചക്കിലേക്ക് മാറ്റുകയായിരുന്നു. കൂടുതൽ പണം ഒളിപ്പിച്ചിട്ടുണ്ടോ എന്നത് വിജിലൻസ് പരിശോധിച്ചു വരികയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com