ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം; ഭർത്താവ് അറസ്റ്റിൽ

പൊലീസ് സ്ഥലത്തെത്തി വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം; ഭർത്താവ് അറസ്റ്റിൽ

മുംബൈ: കഞ്ചുർ മാർഗിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ ക്രൈംബ്രാഞ്ച് പിടികൂടി. കൊല്ലപ്പെട്ട ദീപ യാദവ് (22) ഒറീസ്സ സ്വദേശിനിയാണ്. ക്രൈംബ്രാഞ്ചിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച്, ചൊവ്വാഴ്ച കഞ്ചുർ മാർഗിലെ ചേരിയിൽ ദുർഗന്ധം വമിക്കുന്നതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു.

തുടർന്ന് പൊലീസ് സ്ഥലത്തെത്തി വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിലാണ് യുവതി കൊല്ലപ്പെട്ടതാണെന്ന് സ്ഥിരീകരിച്ചത്. പിന്നീട് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയായ ഭർത്താവ് രാജേഷ് യാദവിനെ ഉത്തർപ്രദേശിൽ നിന്ന് അറസ്റ്റ് ചെയ്തു. ക്രൈംബ്രാഞ്ച് സംഘം പ്രതിയുടെ സ്ഥലം കണ്ടെത്തി ഗാസിപൂരിൽ നിന്ന് കസ്റ്റഡിയിലെടുത്തതായി ഡിസിപി രാജ് തിലക് റോഷൻ പറഞ്ഞു.

ഫെയ്‌സ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതെന്നാണ് പോലീസിൽ നിന്ന് ലഭിക്കുന്ന വിവരം. അവിടെ നിന്ന് ഇരുവരും നമ്പറുകൾ കൈമാറുകയും ഈ സംഭാഷണം ക്രമേണ പ്രണയമായി മാറുകയും ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. എന്നാൽ വിവാഹ ശേഷം രാജേഷ് ദിവസവും മദ്യപിച്ച് വരികയായിരുന്നുവെന്നും ഇത് യുവതിക്ക് ഇഷ്ടപ്പെട്ടില്ലെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ദീപ ഇതിനെ എതിർക്കുകയും ഇരുവരും തമ്മിൽ ദിവസവും വഴക്കുണ്ടാകാറുള്ളതായി അയൽവാസികൾ അറിയിച്ചു. ഈ വഴക്കാണ് ദീപ യാദവിന്‍റെ കൊലപാതകത്തിൽ കലാശിച്ചത്. 6 മാസം മുമ്പാണ് ഇരുവരും വിവാഹിതരായതെന്നും പൊലിസ്  പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com