
കെ.വി. തോമസ്
കോതമംഗലം: കോതമംഗലം മുൻസിപ്പൽ കൗൺസിലറും സിപിഎം നേതാവുമായ കെ.വി. തോമസ് പോക്സോ കേസിൽ അറസ്റ്റിൽ. പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചുവെന്ന കേസിലാണ് അറസ്റ്റ്.
കേസെടുത്ത ഉടനെ ഇയാളെ സ്റ്റേഷനിൽ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ മാർച്ചിലും ഈ ജൂലൈയിലുമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
കോതമംഗലം പൊലീസ് കുട്ടിയുടെ മൊഴിയെടുത്ത ശേഷമാണ് കേസെടുത്തത്. തുടർച്ചയായി മൂന്ന് തവണ കൗൺസിലറായ കെ.വി. തോമസ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും,ലോക്കൽ കമ്മിറ്റി അംഗവുമാണ്. മുൻപ് ബന്ധുവായ യുവതിയെ പീഡിപ്പിച്ചുവെന്ന കേസിലും ഇയാൾ പ്രതിയായിട്ടുണ്ട്.
സദാചാര വിരുദ്ധ പ്രവർത്തനത്തിന്‍റെ പേരിൽ കെ.വി. തോമസിനെ പാർട്ടിയുടെ പ്രാഥമിക അംഗത്തിൽ നിന്നും പുറത്താക്കിയതായും മുനിസിപ്പൽ കൗൺസിൽ സ്ഥാനം രാജിവെക്കാൻ ആവശ്യപ്പെട്ടതായും സിപിഎം കോതമംഗലം ഏരിയ സെക്രട്ടറി കെ.എ. ജോയി അറിയിച്ചു.