ബന്ധുവിനെ കൊലപ്പെടുത്താൻ ശ്രമം; മൂവാറ്റുപുഴ സ്വദേശി പിടിയിൽ

നവീനോടുള്ള വർഷങ്ങളായുള്ള ശത്രുതയും വഴക്കുമാണ് അക്രമത്തിന് കാരണം
murder attempt man arrested in muvattupuzha
ജുഗൽ
Updated on

കൊച്ചി: അമ്മയുടെ സഹോദരി പുത്രനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. മുവാറ്റുപുഴ വെള്ളൂർകുന്നം കടാതി സംഗമം പടിഭാഗത്ത് മംഗലത്ത് വീട്ടിൽ ജുഗൽ കിഷോർ (46) നെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി കടാതി സംഗമം പടി ഭാഗത്തുള്ള ഇടവഴിയിൽ വച്ചായിരുന്നു സംഭവം. നവീൻ എന്ന യുവാവിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്.

നവീനോടുള്ള വർഷങ്ങളായുള്ള ശത്രുതയും വഴക്കുമാണ് അക്രമത്തിന് കാരണം. ഒരാഴ്ചമുമ്പും ഇവർ തമ്മിൽ വഴക്കുണ്ടായിരുന്നു. കയ്യിൽ കരുതിയിരുന്ന പിസ്റ്റൾ കൊണ്ട് നവീന് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയുണ്ട വലതു കയ്യിൽ തറച്ച് ഗുരുതര പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്.വെടിവയ്ക്കാൻ ഉപയോഗിച്ച പിസ്റ്റൾ, സംഭവ സ്ഥലത്ത് എത്തിച്ചേരാൻ പ്രതി ഉപയോഗിച്ച ജീപ്പ് എന്നിവ പോലീസ് ബന്തവസ്സിലെടുത്തിട്ടുണ്ട്. സംഭവത്തെ തുടർന്ന് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നിർദ്ദേശ പ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ ഡി വൈ എസ് പി പി.എം.ബൈജു, ഇൻസ്പെക്ടർ ബേസിൽ തോമസ് എസ് ഐ മാരായ മാഹിൻ സലിം, വിഷ്ണു രാജു, കെ.കെ.രാജേഷ്, ദിലീപ് കുമാർ, കെ.അനിൽ എ എസ് ഐ പി.ആർ.ദീപമോൾ എസ് സി പി ഒമാരായ മിജു കുര്യൻ, പി.എ.ഷിബു, കെ.കെ.അനിമോൾ, സി പി ഒ മാരായ റോബിൻ.പി .തോമസ് കെ.എം.അൻസാർ, സിജോ തങ്കപ്പൻ, രതീഷ്, വി.ടി.രഞ്ജീഷ് എന്നിവരാണ് ഉണ്ടായിരുന്നത്

Trending

No stories found.

Latest News

No stories found.