

പശ്ചിമ ബംഗാളിലെ കൊലക്കേസ് പ്രതിയെ പെരുമ്പാവൂരിൽ നിന്നും പിടികൂടി കേരള പൊലീസ്
file image
പെരുമ്പാവൂർ: പശ്ചിമ ബംഗാളിൽ ഒരു സ്ത്രീയെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് പൊലീസ് തെരയുന്നയാളെ പെരുമ്പാവൂരിൽ നിന്നും അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ കൃഷ്ണഗഞ്ച് സ്വദേശി ഫക്കിർ മണ്ടലാണ് അറസ്റ്റിലായത്.
ഇയാൾ പെരുമ്പാവൂരിൽ എത്തിയതായി പശ്ചിമ ബംഗാൾ പൊലീസ് കേരള പൊലീസിനെ അറിയിച്ചിരുന്നു. ഇതേത്തുടർന്ന് പെരുമ്പാവൂർ പൊലീസ് അന്വേഷണം നടത്തുകയും കഴിഞ്ഞ ദിവസം രാത്രി മുടിക്കലിലെ വാടക വീട്ടിൽ നിന്നും പ്രതിയെ കണ്ടെത്തുകയായിരുന്നു.
തുടർന്ന് പശ്ചിമ ബംഗാളിൽ നിന്നുമെത്തിയ പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്ത ശേഷം കോടതിയിൽ ഹാജരാക്കി. ആഴ്ചകൾക്കു മുൻപാണ് ഇയാൾ പെരുമ്പാവൂരിലെത്തിയതെന്നും ജോലി അന്വേഷിച്ചു വരുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. ഫകീറുമായി സമ്പർക്കം പുലർത്തിയവരെയും അന്വേഷണ ഉദ‍്യോഗസ്ഥർ ചോദ‍്യം ചെയ്തിരുന്നു.