നെന്മാറയിൽ ഇരട്ടക്കൊലപാതകം; കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി അയൽവാസികളെ വെട്ടിക്കൊലപ്പെടുത്തി

സുധാകരന്‍റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയവെ ജാമ്യത്തിലിറങ്ങിയ പ്രതിയാണ് ഇയാൾ
murder case accused on bail hacked mother and son to death in nenmara
നെന്മാറയിൽ ഇരട്ടക്കൊലപാതകം; കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി അയൽവാസികളെ വെട്ടിക്കൊലപ്പെടുത്തി
Updated on

പാലക്കാട്: പാലക്കാട് ജില്ലയിലെ നെന്മാറയിൽ ഇരട്ടക്കൊലപാതകം. നെന്മാറ പോത്തുണ്ടി സ്വദേശി സുധാകരനെയും അമ്മയെയുമാണ് അയൽവാസിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്.

സുധാകരന്‍റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയവെ ജാമ്യത്തിലിറങ്ങിയ പ്രതി രാവിലെ സുധാകരന്‍റെ വീട്ടിലെത്തി രണ്ട് പേരെയും കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

2019 ലാണ് ചെന്താമര സജിത (35) യെ കൊലപ്പെടുത്തുന്നത്. തന്‍റെ ഭാര്യയും കുട്ടിയും പിണങ്ങിപ്പോവാൻ കാരണം സജിത ഉൾപ്പെടെയുള്ള അയൽവാസികളാണെന്ന വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്നായിരുന്നു മൊഴി

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com