ആഡംബര കാറിൽ ഹാഷിഷ് വിൽപ്പന; ഡൽഹിയിൽ മുൻ ദേശീയ ഗുസ്തി താരം അറസ്റ്റിൽ

ഇവരിൽ നിന്നും 10 ലക്ഷം രൂപ വിലമതിക്കുന്ന മലാന ക്രീം കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു
Cops bust 5-state drug racket, seize Rs 4cr ganja
Cops bust 5-state drug racket, seize Rs 4cr ganja
Updated on

ന്യൂഡൽഹി: ആഡംബര കാറിൽ ഹാഷിഷ് വില്പന നടത്തിയ ദേശീയ ഗുസ്തി താരം അറസ്റ്റിൽ. ഹനുമാന്തെ കൂട്ടാളി അദ്നാൻ അഹമ്മദ് എന്നിവരാണ് നോർത്ത് ഡൽഹിയിൽ നിന്നും പിടിയിലായത്. ഇവരിൽ നിന്നും 10 ലക്ഷം രൂപ വിലമതിക്കുന്ന മലാന ക്രീം കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.

ഹിമാചൽ പ്രദേശിലുള്ള ഗ്രാമത്തിൽ നിന്നും മലാന ക്രീം വാങ്ങി ഡൽഹിയിലും മറ്റും വിൽക്കുകയാണ് ഇവരുടെ രീതി. ഇവരെക്കുറിച്ച് പൊലീസിൽ രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റിൽ ആവുന്നത്.

10 ലക്ഷം രൂപ വിലവരുന്ന മലാന ക്രീമാണ് പോലീസ് പിടിച്ചെടുത്തത്. എളുപ്പത്തിൽ പണം സമ്പാദിക്കുന്നതിനു വേണ്ടിയാണ് മയക്കുമരുന്ന് കച്ചവടം തുടങ്ങിയതെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com