സ്ഥിരം കുറ്റവാളി; പെരുമ്പാവൂർ സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി

കോടനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമം, കഠിന ദേഹോപദ്രവം, അതിക്രമിച്ച് കയറൽ, ഭീഷണിപ്പെടുത്തൽ മയക്ക് മരുന്ന് ഉപയോഗം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്
native of perumbavoor was charged with Kappa and deported
ബിനു
Updated on

കൊച്ചി: നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. പെരുമ്പാവൂർ,കോടനാട് വേങ്ങൂർ മുടക്കുഴ കുറുക്കൻപൊട്ട ഭാഗത്ത്, മൂലേത്തുംകുടി വീട്ടിൽ ബിനു (36) വിനെയാണ് ഒരു വർഷത്തേക്ക് നാട് കടത്തിയത്. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. കോടനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമം, കഠിന ദേഹോപദ്രവം, അതിക്രമിച്ച് കയറൽ, ഭീഷണിപ്പെടുത്തൽ മയക്ക് മരുന്ന് ഉപയോഗം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ മാർച്ചിൽ കോടനാട് പൊലീസ് രജിസ്റ്റർ ചെയ്ത അടിപിടിക്കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com