കോഴിക്കോട് അരക്കോടിയുടെ എംഡിഎംഎയുമായി വയനാട് സ്വദേശി പിടിയിൽ

ദിവസങ്ങൾക്ക് മുൻപ് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എക്സൈസ് സംഘം പരിശോധന നടത്തിയത്
wayanad native was arrested with mdma worth a crore in kozhikode
ഇസ്മെയിൽ

കോഴിക്കോട്: കോഴിക്കോട് അരക്കോടിയുടെ എംഡിഎംഎയുമായി വയനാട് സ്വദേശി പിടിയിൽ. ഡൽഹിയിൽ നിന്നും ട്രെയിൻ വഴി 981 ഗ്രാം എംഡിഎംഎ കടത്തിക്കൊണ്ടുവന്ന ഇസ്മെയിലെന്നയാളെയാണ് എക്സൈസ് പിടികൂടിയത്.

ദിവസങ്ങൾക്ക് മുൻപ് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എക്സൈസ് സംഘം പരിശോധന നടത്തിയത്. ഇസ്മയിലിനു പിന്നിൽ വലിയൊരു സംഘം ഉണ്ടെന്ന് സംശയിക്കുന്നതായും പ്രതിയേക്കുറിച്ച് കൂടുതൽ വിവരം ലഭിച്ചെന്നും എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സി.ഐ. ഗിരീഷ് കുമാർ പറഞ്ഞു.

Trending

No stories found.

Latest News

No stories found.