എട്ടാം ക്ലാസ് വിദ‍്യാർഥിക്ക് പ്ലസ് വൺ വിദ‍്യാർഥികളുടെ ക്രൂര മർദനം; നവോദയ സ്കൂളിൽ റാഗിങ് നടന്നതായി പരാതി

വിദ‍്യാർഥിയുടെ പിതാവാണ് പൊലീസിലും സ്കൂൾ അധികൃതർക്കും പരാതി നൽകിയത്
Class 8 student brutally beaten by Plus One students; Complaint of ragging at Navodaya School

നവോദയ സ്കൂൾ

Updated on

ആലപ്പുഴ: എട്ടാം ക്ലാസ് വിദ‍്യാർഥിയെ പ്ലസ് വൺ വിദ‍്യാർഥികൾ ചേർന്ന് മർദിച്ചതായും റാഗ് ചെയ്തതായും പരാതി. ചെന്നിത്തല നവോദയ സ്കൂളിലാണ് സംഭവം. വിദ‍്യാർഥിയുടെ പിതാവാണ് പൊലീസിലും സ്കൂൾ അധികൃതർക്കും പരാതി നൽകിയത്. എന്നാൽ, റാഗിങ് നടന്നിട്ടില്ലെന്നും വിദ‍്യാർഥികൾ തമ്മിലുണ്ടായ പ്രശ്നങ്ങളുടെ തുടർച്ചയായാണ് മർദനമുണ്ടായതെന്നും സ്കൂൾ പ്രിൻസിപ്പൽ പറയുന്നു.

ഹോസ്റ്റലിനുള്ളിൽ വച്ചാണ് വിദ‍്യാർഥിയെ മർദിച്ചതെന്നും, മർദിച്ച പ്ലസ് വൺ വിദ‍്യാർഥികളെ സസ്പെൻഡ് ചെയ്തുവെന്നും പ്രിൻസിപ്പൽ വ‍്യക്തമാക്കി. സ്കൂൾ അധികൃതർ ജില്ലാ കലക്റ്റർക്ക് വിശദമായ റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. കലക്റ്ററുടെ നിർദേശം അനുസരിച്ചായിരിക്കും തുടർനടപടികൾ സ്വീകരിക്കുകയെന്ന് മാന്നാർ പൊലീസ് അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com