ഡാര്‍ക്ക്‌നെറ്റ് വഴി കേരളത്തിലേക്ക് രാസലഹരി എത്തിക്കുന്ന ശൃംഖല തകര്‍ത്ത് എന്‍സിബി

മൂവാറ്റുപുഴ സ്വദേശി പാഴ്‌സലുകള്‍ ഡാര്‍ക്ക്‌നെറ്റ് വഴി ഓര്‍ഡര്‍ ചെയ്തതായി കണ്ടെത്തി.
NCB busts network supplying drugs to Kerala via darknet

നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി)

Updated on

കൊച്ചി: ഡാര്‍ക്ക്‌നെറ്റ് വഴി കേരളത്തിലേക്ക് രാസലഹരി എത്തിക്കുന്ന ശൃംഖല തകര്‍ത്ത് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) കൊച്ചി യൂണിറ്റ്. മൂവാറ്റുപുഴ സ്വദേശി എഡിസണും സഹായിയും പിടിയിലായി. 1127 ബ്ലോട്ട് എല്‍എസ്ഡി, 131.66 ഗ്രാം കെറ്റാമൈന്‍, ക്രിപ്‌റ്റോ കറന്‍സി എന്നിവയും പിടിച്ചെടുത്തു. ലഹരി വസ്തുക്കള്‍ക്ക് 35 ലക്ഷത്തിലധികം രൂപ വിലവരും. പിടിച്ചെടുത്ത ക്രിപ്‌റ്റോ കറന്‍സിക്ക് 70 ലക്ഷത്തിലധികം രൂപയുടെ മൂല്യമുണ്ട്.

മാസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവില്‍ ജൂൺ 28-ന് കൊച്ചിയിലെ മൂന്ന് തപാല്‍ പാഴ്‌സലുകളിൽ‌ നിന്നാണ് 280 എല്‍എസ്‌ഡി ബ്ലോട്ടുകള്‍ പിടിച്ചെടുത്തത്. അന്വേഷണത്തില്‍ മൂവാറ്റുപുഴ സ്വദേശി പാഴ്‌സലുകള്‍ ഡാര്‍ക്ക്‌നെറ്റ് വഴി ഓര്‍ഡര്‍ ചെയ്തതായി കണ്ടെത്തി.

29ന് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ബാക്കി സാധനങ്ങള്‍ പിടിച്ചെടുത്തത്. ഡാര്‍ക്ക്‌നെറ്റ് മാര്‍ക്കറ്റുകളിലേക്ക് പ്രവേശിക്കാന്‍ ഉപയോഗിച്ച പെന്‍ ഡ്രൈവ്, ഒന്നിലധികം ക്രിപ്‌റ്റോകറന്‍സി വാലറ്റുകള്‍, ഇടപാടുകളുടെ വിവരങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌കുകള്‍ എന്നിവയും കണ്ടെത്തി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com