ബൈക്കിൽ വന്ന് മാല മോഷണം: യുവതിയെ മീറ്ററുകളോളം റോഡിലൂടെ വലിച്ചിഴച്ച് മോഷ്ടക്കാൾ

സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Necklace stolen on a bike: Woman dragged for meters along the road before being robbed
തമിഴ്നാടിൽ നടന്ന മോഷണ ശ്രമത്തിലെ ദൃശ്യം file
Updated on

തമിഴ്നാട്: തമിഴ്നാട്ടിലെ മധുരയിൽ മാല മോഷണശ്രമത്തിനിടെ നിലത്തുവീണ യുവതിയെ മീറ്ററുകളോളം റോഡിലൂടെ വലിച്ചിഴച്ച് മോഷ്ടക്കാൾ. ഞായറാഴ്ച പന്തടി സ്വദേശികളായ മഞ്ജുള, ദ്വാരകനാഥ് എന്ന ദമ്പതികൾ റോഡരികിൽ ബൈക്ക് നിർത്തയിട്ട് നിൽക്കുമ്പോഴായിരുന്നു മറ്റൊരു ബൈക്കിലെത്തിയ യുവാക്കൾ മഞ്ജുളയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിക്കാൻ ശ്രമിച്ചത്.

എന്നാൽ മാല പിടിച്ചുവലിച്ചെങ്കിലും ഇത് പൊട്ടാതിരുന്നതോടെ മഞ്ജുളയും നിലത്ത് വീണു. ഇതോടെ അമിതവേ​ഗത്തിൽ നീങ്ങിയ ബൈക്കിനുപിന്നാലെ മഞ്ജുളയെയും വലിച്ചിഴച്ചുകൊണ്ടുപോവുകയായിരുന്നു. മീറ്ററുകളോളം യുവതിയെ വലിച്ചിഴച്ചുകൊണ്ടുപോകുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com