
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി.
ക്യാപ്‌സ്യൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 805 ഗ്രാം സ്വർണമാണ് പിടികൂടിയിത്. വിപണിയിൽ 40 ലക്ഷം രൂപ വരുന്ന സ്വർണം അബുദാബിയിൽ നിന്നും വന്ന പാലക്കാട് സ്വദേശി റിഷാദിൽ നിന്നുമാണ് കസ്റ്റംസ് പിടിച്ചെടുത്തത്.