നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം; 10 ലക്ഷം രൂപയ്ക്ക് പരീക്ഷ എഴുതാനെത്തിയ എംബിബിഎസ് വിദ്യാർഥി ഉൾപ്പെടെ 6 പേർ കസ്റ്റഡിയിൽ

ഭരത്പുരിലെ നീറ്റ് പരീക്ഷാകേന്ദ്രമായ മാസ്റ്റർ ആദിയേന്ദ്ര സ്കൂളിൽ നിന്നാണ് ഇവരെ പിടികൂടിയത്
നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം; 10 ലക്ഷം രൂപയ്ക്ക് പരീക്ഷ എഴുതാനെത്തിയ എംബിബിഎസ് വിദ്യാർഥി ഉൾപ്പെടെ 6 പേർ കസ്റ്റഡിയിൽ
Updated on

ജയ്പുർ: കഴിഞ്ഞദിവസം നടന്ന നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ എംബിബിഎസ് വിദ്യാർഥി പിടിയിൽ. രാഹുൽ ഗുർജാർ എന്ന വിദ്യാർഥിക്കു പകരം പരീക്ഷയെഴുതാനെത്തിയ അഭിഷേക് ഗുപ്തയെന്ന എംബിബിഎസ് വിദ്യാർഥിയെയാണ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ തട്ടിപ്പിൽ ഉൾപ്പെട്ട മറ്റ് നാലുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഭരത്പുരിലെ നീറ്റ് പരീക്ഷാകേന്ദ്രമായ മാസ്റ്റർ ആദിയേന്ദ്ര സ്കൂളിൽ നിന്നാണ് ഇവരെ പിടികൂടിയത്. പരീക്ഷാ കേന്ദ്രത്തിൽ അഭിഷേകിനെ കണ്ട ഇൻവിജിലേറ്റർക്ക് സംശയം തോന്നിയതോടെ വിശദമായ പരിശോധന നടത്തുകയും ഇയാളെ പൊലീസിന് കൈമാറുക‍യായിരുന്നു.

തന്‍റെ സഹപാഠിയായ രവി മീണയുടെ നിർദേശപ്രകാരമാണ് താൻ ആൾമാറാട്ടം നടത്തിയതെന്നായിരുന്നു അഭിഷേകിന്‍റെ മൊഴി. ഇതിനായി രാഹുലിൽ നിന്ന് പത്തുലക്ഷം രൂപ കൈക്കാലാക്കിയെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com