ഉടുമ്പൻചോലയിൽ യുവതിയെ അയൽവാസി പെട്രോൾ ഒഴിച്ച് തീ കൊളുത്തി

സ്ഥലത്തുണ്ടായിരുന്ന മറ്റുതൊഴിലാളികൾ ചേർന്നാണ് ഷീലയെ ആശുപത്രിയിലെത്തിച്ചത്
ഉടുമ്പൻചോലയിൽ യുവതിയെ അയൽവാസി പെട്രോൾ ഒഴിച്ച് തീ കൊളുത്തി
Updated on

ഇടുക്കി: യുവതിയെ അയൽവാസി പെട്രോൾ ഒഴിച്ച് തീ കൊളുത്തി. സംഭവത്തിൽ ശശി കുമാർ എന്ന യുവാവിനെ ഉടുമ്പൻചോല പൊലീസ് അറസ്റ്റ് ചെയ്തു. പാറക്കൽ ഷീല എന്ന യുവതിയേയാണ് അയൽവാസിയായ യുവാവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. ഷീല നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 60 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം.

പ്രദേശത്തെ എസ്റ്റേറ്റിലെ ജീവനക്കാരായ ഇരുവരും തമ്മിലെ തർക്കത്തിലെ വൈരാഗ്യമാണ് ക്രൂരതയ്ക്ക് കാരണമായത്. വെള്ളിയാഴ്ച വൈകുന്നേരം 3.30 ഓടെ ശശി കുമാർ ഷീലക്കുനേരെ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന മറ്റുതൊഴിലാളികൾ ചേർന്നാണ് ഷീലയെ ആശുപത്രിയിലെത്തിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com