കാണാതായ 2 വയസുകാരിയുടെ മൃതദേഹം അയൽവാസിയുടെ വീട്ടിലെ ബാഗിൽ

ശ്വാസംമുട്ടിയാണ് കുട്ടിമരിച്ചതെന്നാണ് പോസ്റ്റ് മാർട്ടം റിപ്പോർട്ട്. ലൈംഗിക അതിക്രമം ഉണ്ടായതായി റിപ്പോർട്ടുകളില്ല
കാണാതായ 2 വയസുകാരിയുടെ മൃതദേഹം അയൽവാസിയുടെ വീട്ടിലെ ബാഗിൽ

നോയിഡ: രണ്ടു ദിവസം മുൻപ് കാണാതായ 2 വയസുകാരിയുടെ മൃതദേഹം അയൽവാസിയുടെ വീടിനുള്ളിൽ ബാഗിൽ തൂക്കിയിട്ട നിലയിൽ കണ്ടെത്തി. അയൽവാസിയായ രാഘവേന്ദ്രയുടെ വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ഇയാൾ ഒളിവിലാണ്. ഇയാൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.

ശിവകുമാറിന്‍റെ മഞ്ജുവിന്‍റെയും മുത്തമകളാണ് മാനസി. അടുത്തുള്ള ഫാക്‌ടറിയിലെ ജോ ശിവകുമാറും മഞ്ജുവും . കഴിഞ്ഞ ദിവസം ശിവകുമാർ ജോലിക്ക് പോവുകയും മഞ്ജു സാധനം വാങ്ങാനായി മാർക്കറ്റിലും പോയ സമയത്തായിരുന്നു സംഭവം. മഞ്ജു മാർക്കറ്റിൽ തിരിച്ച് വന്നപ്പോൾ കുട്ടിയെ കണ്ടില്ല. പിന്നീട് ഏറെ തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു.

പൊലീസിന്‍റെ തെരച്ചിലിനെ തുടർന്ന് 2 ദിവസത്തിനുശേഷം അയൽവാസിയായ രാഘവേന്ദ്രയുടെ വീടിന്‍റെ വാതിലിൽ തൂക്കിയിട്ടിരുന്ന ബാഗിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ശ്വാസംമുട്ടിയാണ് കുട്ടിമരിച്ചതെന്നാണ് പോസ്റ്റ് മാർട്ടം റിപ്പോർട്ട്. ലൈംഗിക അതിക്രമം ഉണ്ടായതായി റിപ്പോർട്ടുകളില്ല. ഇയാൾക്കായുള്ള തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com