നെല്ലിയമ്പം ഇരട്ടക്കൊലക്കേസ്: പ്രതിക്ക് വധശിക്ഷ

2021 ജൂൺ 10 ന് രാത്രി ഏട്ടര‍യോടെയാണ് സംഭവം
പ്രതി അർജുൻ
പ്രതി അർജുൻ

കല്പറ്റ: നെല്ലിയമ്പം ഇരട്ടക്കൊലക്കേസ് പ്രതി അർജുന് വധശിക്ഷ. കൊലപാതകത്തിന് വധശിക്ഷയും വീട് കവർച്ചചെയ്തതിന് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും, തെളിവ് നശിപ്പിച്ചതിന് ഏഴു വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അഡീഷണൽ ഡിസ്ട്രിക്‌ട് ആൻഡ് സംഷൻസ് കോടതി-രണ്ട് ജഡ്ജി എസ്.കെ. അനിൽകുമാറിന്‍റേയാണ് നടപടി.

2021 ജൂൺ 10 ന് രാത്രി ഏട്ടര‍യോടെയാണ് സംഭവം. പത്മാലയത്തിൽ കേശവൻ ( 75), ഭാര്യ പത്മാവതി (65) എന്നിവരാണ് കൊല്ലപ്പെട്ടത്. വെട്ടേറ്റ കേശവൻ സംഭവസ്ഥലത്തുവെച്ചും ഭാര്യ പത്മാവതി ചികിത്സയിലിരിക്കെയാമ് കൊല്ലപ്പെട്ടത്. പിന്നീട് മൂന്നുമാസങ്ങൾക്ക് ശേഷമാണ് പ്രതിയായ അർജുൻ അറസ്റ്റിലാകുന്നത്.

അന്നത്തെ മാന്തവാടി ഡിവൈഎസ്പി എ.പി. ചന്ദ്രന്‍റെ നേതൃത്വത്തിൽ 41 അംഗ അന്വേഷസ്റ്റണ സംഘം രൂപീകരിച്ചാണ് കേസ്വനേഷിച്ചത്. പ്രദേശ വാസികളുൾപ്പെടെ ഒട്ടേറെപ്പേരെ ചോദ്യം ചെയ്തുമാണ് പ്രതിയായ അർജുനിലേക്ക് എത്തിച്ചേർന്നത്. കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ ഉൾപ്പെടെ 75 സാക്ഷികളെയാണ് വിസ്തരിച്ചത്. 179 രേഖകളും 39 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com