രക്ഷാപ്രവർത്തകരായി എത്തി മൃതദേഹത്തിൽ നിന്ന് സ്വർണം മോഷ്ടിച്ചു, നേപ്പാളിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ

നാരായണി നദിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയ സ്ത്രീയുടെ മൃതശരീരത്തിൽ നിന്നാണ് രണ്ട് യുവാക്കൾ സ്വർണം കവർന്നത്
nepal flood, stealing earrings from dead body, two arrested

രക്ഷാപ്രവർത്തകരായി എത്തി മൃതദേഹത്തിൽ നിന്ന് സ്വർണം മോഷ്ടിച്ചു, നേപ്പാളിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ

Updated on

കഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ മൃതദേഹത്തിൽ നിന്ന് സ്വർണാഭരണങ്ങൾ കവരുന്ന വിഡിയോ പുറത്ത്. നാരായണി നദിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയ സ്ത്രീയുടെ മൃതശരീരത്തിൽ നിന്നാണ് രണ്ട് യുവാക്കൾ സ്വർണം കവർന്നത്. മൃതദേഹത്തിൽ നിന്ന് കമ്മൽ ഊരിയെടുക്കുന്നതാണ് വിഡിയോയിലുള്ളത്.

ദൃശ്യങ്ങൾ വൈറലായതിനു പിന്നാലെ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മദൻ ഗുരുങ് (25), ഉമേഷ് ചൗധരി (38) എന്നിവരെയാണ് നേപ്പാൾ പൊലീസ് അറസ്റ്റ് ചെയ്തത്. പൊഖാറ ബസ് പാർക്കിനു സമീപത്തു നിന്നുമാണ് ഇവരെ പിടികൂടിയത്. ഇവരുടെ ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു. ഇത്തരത്തിലുള്ള മനുഷ്യത്വമില്ലാത്ത പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരേ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com