ഇടുക്കിയിൽ കമിതാക്കൾക്ക് ജനിച്ച നവജാത ശിശുവിനെ കഴുത്തുഞെരിച്ചു കൊന്നു

ഇടുക്കിയിൽ കമിതാക്കൾക്ക് ജനിച്ച നവജാത ശിശുവിനെ കഴുത്തുഞെരിച്ചു കൊന്നു
Updated on

ഇടുക്കി: ഇടുക്കി കമ്പംമേട്ടിൽ കമിതാക്കൾക്ക് ജനിച്ച നവജാത ശിശുവിനെ അവർ തന്നെ കൊന്നു. ജനിച്ചയുടനെ കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊല്ലുകയായിരുന്നു.

മധ്യപ്രദേശ് സ്വദേശികളായ സാധുറാമ്, മാലതി എന്നിവർക്കാണ് ഏഴാം തീയതി കുഞ്ഞു ജനിച്ചത്. ഇരുവരും ഒന്നിച്ച് കമ്പംമേട്ടിൽ താമസിച്ചു വരുകയായിരുന്നു. അടുത്ത മാസം വിവാഹം നടത്താനുള്ള തയ്യാറെടുപ്പുകൾക്കിടയിലാണ് ഇരുവർക്കും കുഞ്ഞ് ജനിച്ചത്. ജനിച്ചയുടനെ കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

പോസ്റ്റ്മാർട്ടം റിപ്പോർട്ടിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ഉടൻ തന്നെ സാധുറാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാലതി ആശുപത്രി ചികിത്സയിലാണ്. പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു. വിവാഹത്തിന് മുമ്പ് കുഞ്ഞ് ജനിച്ചാൽ വീട്ടിൽ നിന്ന് പുറത്താക്കുമെന്ന് ഭയന്നാണ് ക്രൂരകൃത്യം ചെയ്തതെന്ന് പ്രതികൾ കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com