വിവാഹ റിസപ്ഷനിടെ നവ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇരുവരുടെയും ശരീരത്തിൽ നിരവധി മുറിവുകളും പാടുകളും കണ്ടെത്തിയതായി പൊലീസ് പറയുന്നു. മുറിവേൽപ്പിക്കാൻ ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെത്തിയിട്ടുണ്ട്
വിവാഹ റിസപ്ഷനിടെ നവ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

റായിപൂർ: വിവാഹ റിസപ്ഷന് തൊട്ടു മുൻപ് വരനെയും വധുവിനെയും വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഛത്തീസ് ഗഡിലെ റായ്പൂരിലാണ് സംഭവം. ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നതായും വരൻ വധുവിനെ കൊന്ന ശേഷം ആത്മഹത്യ ചെയ്തതാവാം എന്നുമാണ് പ്രാഥമിക നിഗമനം.

ഞായറാഴ്ച്ചയായിരുന്നു അസ്ലം (24) കങ്കാഷ ബാനു (24) എന്നിവരുടെ വിവാഹം. ചൊവ്വാഴ്ച്ചയാണ് ഇരുവരുടെയും വിവാഹ റിസപ്ഷൻ ഒരുക്കിയിരുന്നത്. ഇതിനായുള്ള തയ്യാറെടുക്കവെയായിരുന്നു ഇരുവരെയും മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വധുവിന്‍റെ കരച്ചിൽ കേട്ട് അവിടേക്ക് വരന്‍റെ ബന്ധുക്കൾ ഓടി എത്തിയപ്പോൾ മുറി പൂട്ടിയ നിലയിലായിരുന്നു. ഏറെ നേരം വിളിച്ചിട്ടും മുറി തുറക്കാതെ വന്നതോടെ ജനലിലൂടെ നോക്കിയപ്പോൾ ഇരുവരെയും രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് വീട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

ഇരുവരുടെയും ശരീരത്തിൽ നിരവധി മുറിവുകളും പാടുകളും കണ്ടെത്തിയതായി പൊലീസ് പറയുന്നു. മുറിവേൽപ്പിക്കാൻ ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് വ്യക്തമാക്കി.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com