കാണാതായ 9 വയസുകാരിയുടെ മൃതദേഹം ഓടയിൽ; അറസ്റ്റ്

ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പെൺകുട്ടിയെ പീഡിപ്പിച്ചു കെലപ്പെടുത്തിയതാകാനാണ് സാധ്യതയെന്ന് പൊലീസ് അറിയിച്ചു
കാണാതായ 9 വയസുകാരിയുടെ മൃതദേഹം ഓടയിൽ; അറസ്റ്റ്
Updated on

പുതുച്ചേരി: തമിഴ്നാട്ടിലെ പുതുച്ചേരിയിൽ കാണാതായ ഒൻപതു വയസുകാരിയുടെ മൃതദേഹം അഴുക്കുചാലിൽ നിന്ന് കണ്ടെത്തി. ചാക്കിനുള്ളിൽ കൈയും കാലും കെട്ടിയ നിലയിലാണു മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ 18 വയസിനു താഴെയുള്ളവരെയടക്കം ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി എന്നാണ് പൊലീസ് സംശയിക്കുന്നത്. ദുർഗന്ധം വമിച്ചതിനെ തുടർന്ന് ആളുകൾ പരാതിപ്പെട്ടതിനെത്തുടർന്നാണ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. തുടർന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പെൺകുട്ടിയെ പീഡിപ്പിച്ചു കെലപ്പെടുത്തിയതാകാനാണ് സാധ്യതയെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ശനിയാഴ്ചയാണ് അഞ്ചാംക്ലാസിൽ പഠിക്കുന്ന കുട്ടിയെ കാണാതായത്. വൈകിട്ട് കളിക്കാൻ പോയ കുട്ടിയെ കാണാതാവുകയായിരുന്നു. രാത്രി എട്ടുമണിയോടെ കുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. വീടിനടുത്തുള്ള വഴിയിലൂടെ കുട്ടി കളിക്കാൻ പോകുന്നതിന്‍റ സിസിടിവി ദൃശങ്ങൾ പുറത്തുവന്നിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com