ഉച്ചഭക്ഷണത്തിന് മുട്ടക്കറി നൽകിയില്ല; ഭാര‍്യയെ ഭർത്താവ് തലയ്ക്കടിച്ചു കൊന്നു

ഒഡീശയിലെ മയൂർഭഞ്ച് ജില്ലയിലുള്ള കുതിലിങ് ഗ്രാമത്തിലാണ് സംഭവം
not served egg curry husband kills wife

ഉച്ചഭക്ഷണത്തിന് മുട്ടക്കറി നൽകിയില്ല; ഭാര‍്യയെ ഭർത്താവ് തലയ്ക്കടിച്ചു കൊന്നു

Freepik.com
Updated on

ബാരിപദ: ഉച്ചഭക്ഷണത്തിന് മുട്ടക്കറി ഉണ്ടാക്കി നൽകാത്തതിൽ പ്രകോപിതനായി ഭാര‍്യയെ ഭർത്താവ് തലയ്ക്കടിച്ച് കൊന്നു. ഒഡീശയിലെ മയൂർഭഞ്ച് ജില്ലയിലുള്ള കുതിലിങ് ഗ്രാമത്തിലാണ് സംഭവം.

ബസന്തി എന്ന 41കാരിയാണ് ഭർത്താവിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പ്രതി കുറ്റം സമ്മതിച്ചുവെന്ന് ഉദാല പൊലീസ് സ്റ്റേഷൻ ഇൻസ്പെക്റ്റർ ബനമാലി ബാരിക് വ‍്യക്തമാക്കി.

പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം ഉദാല സബ് ഡിവിഷണൽ ആശുപത്രിയിലേക്ക് മാറ്റി. ബസന്തിയുടെ മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതി ലാമ ബാസ്കയെ പൊലീസ് അറസ്റ്റ് ചെയ്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com