Jayasurya
ജയസൂര്യFile photo

ജയസൂര്യ ചോദ്യം ചെയ്യലിനു ഹാജരാകാൻ നോട്ടീസ്

ലൈംഗികാതിക്രമ കേസിലെ പരാതിയുടെ അടിസ്ഥാനത്തിൽ നടൻ ജയസൂര്യയ്ക്ക് പൊലീസ് അന്വേഷണ സംഘത്തിന്‍റെ നോട്ടീസ്
Published on

കൊച്ചി: ലൈംഗികാതിക്രമ കേസിലെ പരാതിയുടെ അടിസ്ഥാനത്തിൽ നടൻ ജയസൂര്യയ്ക്ക് പൊലീസ് അന്വേഷണ സംഘത്തിന്‍റെ നോട്ടീസ്. ഈ മാസം 15ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസിൽ നിർദേശിച്ചിരിക്കുന്നത്.

തിരുവനന്തപുരം കന്‍റോൺമെന്‍റ് സ്റ്റേഷനിൽ ഹാജരാകണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആലുവ സ്വദേശിയായ നടി നൽകിയ പരാതിയിലാണ് ചോദ്യം ചെയ്യൽ.

സെക്രട്ടറിയേറ്റിൽ വച്ച് നടന്ന സിനിമാ ഷൂട്ടിങ്ങിനിടെ തന്നെ ജയസൂര്യ കടന്നുപിടിച്ചെന്നാണ് നടിയുടെ പരാതി.

logo
Metro Vaartha
www.metrovaartha.com