കുപ്രസിദ്ധ ഗുണ്ട വടിവാൾ വിനീത് പിടിയിൽ

അമ്പതിലേറെ കേസുകളിലെ പ്രതിയായ വിനീത് ഒളിവിലായിരുന്നു
Notorious gangster Vadiwal Vineeth arrested

വടിവാൾ വിനീത്

Updated on

കൊച്ചി: കുപ്രസിദ്ധ ഗുണ്ടയെ ആലുവിൽ വച്ച് പിടികൂടി. ആലപ്പുഴ സ്വദേശി വടിവാൾ വിനീതിനെയാണ് എറണാകുളം റൂറൽ ജില്ലാ ഡാൻസാഫും, ആലപ്പുഴ എസ്പിയുടെ സ്ക്വാഡും ചേർന്ന് സാഹസികമായി പിടികൂടിയത്. അമ്പതിലേറെ കേസുകളിലെ പ്രതിയായ ആലപ്പുഴ എടത്വാ പുത്തൻപുരയ്ക്കൽ നഗറിൽ വിനീത് (25) മുങ്ങി നടക്കുകയായിരുന്നു.

പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ബുധനാഴ്ച പകൽ പതിനൊന്ന് മണിയോടെ പൊലീസ് സംഘം പ്രതിയെ ആലുവ കെഎസ്ആർടിസി ബസ് സ്റ്റാന്‍റിൽ കണ്ടെത്തി.പൊലീസിനെക്കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്തുടർന്ന് സാഹസികമായാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

കേരളത്തിലുടനീളം ഇയാൾക്കെതിരേ കേസുകളുണ്ട്. വടി വാൾ കാണിച്ച് ആക്രമിച്ച് ഭീഷണിപ്പെടുത്തി കവർച്ച ചെയ്യുന്നതിലാണ് ഈ വട്ടപ്പേര് വീണത്. കൊച്ചിയിൽ നിന്ന് മാത്രം ഇയാൾ പതിനഞ്ചോളം ബൈക്കുകൾ മോഷ്ടിച്ചിട്ടുണ്ട്. മോഷ്ടിച്ച വാഹനങ്ങളിലെത്തിയ ണ് ഇയാൾ കൂടുതലായും മോഷണം നടത്തിയിട്ടുള്ളത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com