

മോഷണ കേസിൽ അറസ്റ്റിലായ പ്രതികൾ
കോതമംഗലം: നിരവധി മോഷണ കേസുകളിൽ പ്രതികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോതമംഗലം നങ്ങേലിപ്പടി സ്വദേശി വട്ടേക്കാട്ട്പുത്തൻപുര വീട്ടിൽ അബ്ദുൽ സമദ്, വാരപ്പെട്ടി വില്ലേജ് മൈലൂർ ഭാഗത്ത് കൊടക്കാപ്പിള്ളിൽ വീട്ടിൽ അതുൽ അജി എന്നിവരാണ് അറസ്റ്റിലായത്.
മുൻപ് മോഷണ കേസിൽ അറസ്റ്റിലായ ഇവർ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യത്തിൽ ഏർപ്പെടുകയായിരുന്നു. മൂവാറ്റുപുഴ ഡിവൈഎസ്പി കെ.ആർ. മനോജിന്‍റെ നേതൃത്വത്തിൽ എസ്എച്ച്ഒ സിജു ജോസഫ്, എഎസ്ഐമാരായ എൽദോസ്, സൈനബ, സിവിൽ പൊലീസ് ഓഫീസർമാരായ മഹേഷ്, ജിൻസ്, നൗഫൽ കുട്ടംകുളം, ദിലീപ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.