പ്രണയത്തെ എതിർത്ത പ്രവാസിക്ക് ഭാര്യയുടെയും കാമുകന്‍റെയും മർദനം

തൃശൂർ സ്വദേശിയെയാണ് കാക്കനാട് വ്യാപാര ഭവന് സമീപത്തെ വാടക വീട്ടിലെത്തി ഇരുവരും ചേർന്ന് ക്രൂരമായി മർദിച്ചത്
NRI assaulted for opposing adultery
പ്രണയത്തെ എതിർത്ത പ്രവാസിക്ക് ഭാര്യയുടെയും കാമുകന്‍റെയും മർദനംRepresentative image

തൃക്കാക്കര: ഭാര്യയുടെ പ്രണയ ബന്ധം ചോദ്യം ചെയ്തതിനെ തുടർന്ന് ഭാര്യയും കാമുകനും ചേർന്ന് പ്രവാസിയായ ഭർത്താവിനെ മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. സംഭവത്തിൽ കാക്കനാട് മുടിക്കുഴിപ്പുറം സ്വദേശിയായ യുവാവിനും, അത്താണി ഷാപ്പുംപടിക്ക് സമീപം താമസിക്കുന്ന യുവതിക്കും എതിരെ തൃക്കാക്കര പൊലീസ് കേസ് എടുത്തു.

കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം നടന്നത്. തൃശൂർ സ്വദേശിയെയാണ് കാക്കനാട് വ്യാപാര ഭവന് സമീപത്തെ വാടക വീട്ടിലെത്തി ഇരുവരും ചേർന്ന് ക്രൂരമായി മർദിച്ചത്. ഹെൽമെറ്റ് കൊണ്ട് തലക്ക് അടിയേറ്റ സിന്‍റൊയെ തൃക്കാക്കര പൊലീസ് എത്തിയാണ് കളമശ്ശേരി മെഡിക്കൽ കോളെജിലെത്തിച്ചത്. തലക്ക് പരിക്കേറ്റ ഇയാൾ ചികിൽസയിലാണ്.

പരാതിക്കാരൻ ആറു മാസം മുമ്പാണ് കാക്കനാട്ടെ വാടക വീട്ടിലെത്തുന്നത്. തുടർന്നാണ് ഭാര്യയുടെ ബന്ധം അറിയുന്നത്. അതിനെച്ചൊല്ലി വീട്ടിൽ വാക്ക് തർക്കങ്ങൾ പതിവായിരുന്നു. ഇത്തരമൊരു തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com