പത്തനംത്തിട്ട: ഇ-സഞ്ജീവനി ടെലി മെഡിസിന്‍ പോർട്ടലിലൂടെ നഗ്നത പ്രദർശനം. കോന്നി മെഡിക്കൽ കോളേജ് ആശുപത്രി ഡോക്ടർക്ക് മുന്നിലാണ് രോഗി എന്ന വ്യാജെനെ ലോഗിന്‍ ചെയ്തയാൾ നഗ്നതാ പ്രദർശനെ നടത്തിയത്.
ഇ-സഞ്ജീവനി ടെലി നെഡിസിന്‍ സൈറ്റിൽ ലോഗിന്‍ നടത്തിയ ശേഷം മുഖം കാണിക്കാത്തയാൾ സ്വകാര്യ ഭാഗം കാണിക്കുകയായിരുന്നു. ഡോക്‌ടറുടെ പരാതിയിൽ സൈബർ സെൽ കേസെടുത്തു. വ്യാജ ഐഡി ഉപയോഗിച്ചാവാം ഇയാൾ ലോഗിന്‍ ചെയ്തത് എന്നാണ് നിഗമനം. ലോഗിന്‍ ചെയ്യാന്‍ ഉപയോഗിച്ച ഫോൺ നമ്പർ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തിവരികയാണ്.