15 കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; കോച്ച് ഉൾപ്പടെ 3 പേർ അറസ്റ്റിൽ

കുട്ടിയെ 30 വയസുള്ള ഇവർ ചേര്‍ന്ന് അടുത്തുള്ള ലോഡ്ജിലേക്ക് തട്ടികൊണ്ടുപോയ ശേഷം ബലാത്സംഗം ചെയ്തതായി എഫ്‌ഐആർ‌
odisha minor girl raped hockey coaches held

15 കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; കോച്ച് ഉൾപ്പടെ 3 പേർ അറസ്റ്റിൽ

Updated on

ജാജ്പൂർ: ഒഡിഷയിലെ ജാജ്പൂർ ജില്ലയിൽ 15 കാരിയായ കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ കോച്ച് ഉൾപ്പടെ 3 പേർ അറസ്റ്റിൽ. പെൺകുട്ടിയെ ഹോക്കി പരിശീലിച്ചിരുന്ന ഇപ്പോഴത്തെ കോച്ചും രണ്ട് മുൻ പരിശീലകരെയുമാണ് തിങ്കളാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തത്.

പെൺകുട്ടി കഴിഞ്ഞ രണ്ട് വർഷമായി ഇതേ കേന്ദ്രത്തിലായിരുന്നു പരിശീലനം നടത്തിയിരുന്നത്. ഇത്തരത്തിൽ ജൂലൈ 3ന് സന്ധ്യയ്ക്ക് സ്റ്റേഡിയത്തിൽ പരിശീലനം തീർന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയെ 30 വയസുള്ള ഇവർ ചേര്‍ന്ന് അടുത്തുള്ള ലോഡ്ജിലേക്ക് തട്ടികൊണ്ടുപോയ ശേഷം ബലാത്സംഗം ചെയ്തതായി എഫ്‌ഐആറിൽ പറയുന്നു.

പ്രതികളെ തടയാൻ ശ്രമിച്ചപ്പോൾ ഇവർ ആക്രമിക്കുകയും സംഭവം പുറത്തറിയിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി തിങ്കളാഴ്ച കോടതിയിൽ മൊഴി നൽകി. പെൺകുട്ടിയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലീസ് 4 പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഹോക്കി പരിശീലകരിൽ ഒരാളാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നും മറ്റ് രണ്ട് പേർ അയാളെ സഹായിച്ചതിനാണ് അറസ്റ്റിലായതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ശരത് പത്ര പറഞ്ഞു. കൂട്ടത്തിലുണ്ടായിരുന്നതായി കരുതുന്ന ഒരാളെ തെളിവുകൾ ഇല്ലാതിരുന്നതിനാൽ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു. 3 പ്രതികൾക്കെതിരേ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയതായും പൊലീസ് അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com