തൃശൂരിലെ പെൺവാണിഭ കേന്ദ്രത്തിൽ ഒഡീശ സ്വദേശി കൊല്ലപ്പെട്ടു: സ്ത്രീകൾ ഉൾപ്പടെ 6 പേർ പിടിയിൽ

4 സ്ത്രീകളും 2 പുരുഷന്മാരും അറസ്റ്റിലായി
odisha native killed in brothel in thrissur; woman including 6 arrested

പെൺവാണിഭ കേന്ദ്രം

Updated on

തൃശൂർ: ത‍്യശൂരിലെ പെൺവാണിഭ കേന്ദ്രത്തിൽ ഒഡീശ സ്വദേശി കൊല്ലപ്പെട്ടു. 27 കാരനായ ധൻ‌പതി നായിക് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 4 സ്ത്രീകളും 2 പുരുഷന്മാരും അറസ്റ്റിലായി. ഇക്കഴിഞ്ഞ 18ന് രാത്രിയാണ് ധൻപതി ആക്രമിക്കപ്പെട്ടത്. ഇതേത്തുടർന്ന് ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ജൂൺ 21ന് രാവിലെയോടെയാണ് മരണപ്പെട്ടത്. പണത്തെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. ഇതര സംസ്ഥാനക്കാർക്ക് മാത്രമാണ് പെൺവാണിഭ കേന്ദ്രത്തിൽ പ്രവേശനമുണ്ടായിരുന്നത്. ഒഡീശ സ്വദേശികൾ തന്നെയാണ് പെൺവാണിഭ കേന്ദ്രം നടത്തിയിരുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

logo
Metro Vaartha
www.metrovaartha.com