കരുനാഗപ്പള്ളിയിൽ 22 കി.ലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിടിയിൽ

Odisha natives arrested with 22 kg of ganja in Karunagappally
കരുനാഗപ്പള്ളിയിൽ 22 കി.ലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിടിയിൽ
Updated on

കൊല്ലം: കരുനാഗപ്പള്ളിയിൽ എക്സൈസിന്‍റെ വന്‍ കഞ്ചാവ് വേട്ട. കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് കഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിടിയിൽ. ഒഡീഷ സ്വദേശികളായ ഗഗൻ ജന, അമിസൺ റായ്ത എന്നിവരാണ് 22.20 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്.

ഒഡീഷയിൽ നിന്നും വൻതോതിൽ കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്നവരിൽ പ്രധാനികളാണ് അറസ്റ്റിലായവർ. കൊല്ലം എക്സൈസ് സൈബർ സെല്ലിന്‍റെ കൂടി സഹായത്തോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com