റഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ടര ലക്ഷം രൂപ തട്ടി: പ്രധാന പ്രതി കസ്റ്റഡിയിൽ

റഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ടര ലക്ഷം രൂപ തട്ടി: പ്രധാന പ്രതി കസ്റ്റഡിയിൽ

ജോലി ലഭിക്കാത്തതിനെ തുടർന്ന് യുവാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. സംഘം വൻ തട്ടിപ്പ് നടത്തിയതായാണ് സൂചന
Published on

പറവൂർ: റഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ടര ലക്ഷം രൂപ തട്ടിയ കേസിൽ പ്രധാന പ്രതി കസ്റ്റഡിയിൽ. കോട്ടുവള്ളി വാണിയക്കാട് അറയ്ക്കപറമ്പ് വീട്ടിൽ അനീഷിനെയാണ് പറവൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. കൈതാരം സ്വദേശിയായ യുവാവിന് റഷ്യയിലെ കമ്പനിയിൽ ഇലക്ട്രീഷ്യൻ ജോലിയാണ് വാഗ്ദാനം ചെയ്തിരുന്നത്.

ജോലി ലഭിക്കാത്തതിനെ തുടർന്ന് യുവാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. സംഘം വൻ തട്ടിപ്പ് നടത്തിയതായാണ് സൂചന. നിരവധി പേർക്ക് പണം നഷ്ടപെട്ടിട്ടുണ്ട്. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ കേസുകളുണ്ട്.

ഇൻസ്പെക്ടർ ഷോജോ വർഗീസ്, എസ്.ഐമാരായ മുഹമ്മദ് ബഷീർ, പ്രശാന്ത് പി നായർ, എസ്.സി.പി.ഒ രാജേഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

logo
Metro Vaartha
www.metrovaartha.com