പാരീസ്: യുവതിക്കു നേരെ ലൈംഗികാതീക്രമം നടത്തിയെന്ന് ആരോപിച്ച് ഒളിംപിക്‌സ് ഗുസ്തി താരം മുഹമ്മദ് എൽസെയ്‌ദിനെ ഫ്രഞ്ച് പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഫ്രഞ്ച് തലസ്ഥാനത്തെ കഫേയ്ക്ക് മുന്നിൽ വെച്ച് പുലർച്ചെ 5 മണിയോടെയാണ് സംഭവം. കഫേയിൽ വച്ച് എൽസെയ്‌ദ് യുവതിയുടെ സ്വകാര‍്യ ഭാഗത്ത് സ്പർശിച്ചതിനെ തുടർന്ന് ഫ്രഞ്ച് പൊലീസെത്തി ഇയാളെ പിടികൂടി.
ടോക്കിയോ ഗെയിംസിൽ വെങ്കലം നേടിയ എൽസെയ്ദ് ബുധനാഴ്ച 67 കിലോഗ്രാം ഗ്രീക്കോ-റോമൻ ഗുസ്തിയിൽ അസർബൈജാന്‍റെ ഹസ്രത് ജാഫറോവിനോട് പരാജയപ്പെട്ടു. എതിരാളി വെങ്കല മെഡൽ നേടി.
ഇതേ പേരിലുള്ള ഒരു ഈജിപ്ഷ്യൻ പാരീസ് ഒളിമ്പിക്സിൽ എപ്പി ഫെൻസിംഗിൽ വെങ്കല മെഡൽ നേടി.