2.25 കോടി രൂപയുടെ ഓൺലൈൻ തട്ടിപ്പ്: ഒരാൾ അറസ്റ്റിൽ

ആലുവ സ്വദേശി ആയില്യം വീട്ടില്‍ ടി. എം ബിനോയ് (44) യാണ് പൊലീസ് അറസ്റ്റിലായത്.
One arrested in Rs 2.25 crore Online fraud case
ടി. എം ബിനോയ് (44)
Updated on

കോതമംഗലം: കുമളി ചക്കുപള്ളംസ്വദേശിയിൽ നിന്ന് രണ്ടേകാൽ കോടി രൂപയുടെ ഓൺലൈൻ ട്രേഡിംഗിലൂടെ തട്ടിപ്പ് നടത്തിയ കേസിൽ ഒരാളെ ഇടുക്കി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. മികച്ച ലാഭമുണ്ടാക്കാം എന്ന വാഗ്ദാനം നൽകി വിവിധ അക്കൌണ്ടുകളിലേക്ക് തുക ട്രാസ്ഫർ ചെയ്യിക്കുകയായിരുന്നു. കേസിലെ മുഖ്യകണ്ണിയായ ആലുവ സ്വദേശി ആയില്യം വീട്ടില്‍ ടി. എം ബിനോയ് (44) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇടുക്കി ജില്ലാ പൊലീസ് മേധാവി ടി.കെ വിഷ്ണുപ്രദീപിന്‍റെ നിർദ്ദേശത്തെത്തുടർന്ന് ഇടുക്കി ഡി.സി.ആർ.ബി, ഡി.വൈ.എസ്.പി,കെ.ആർ. ബിജുവിന്‍റെ മേൽനോട്ടത്തിലാണ് അന്വേഷണം നടന്നത്. സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സുരേഷ് വി.എ, എസ്.ഐ-മാരായ ടൈറ്റസ് മാത്യു, അനിൽകുമാർ, എ.എസ്.ഐ സന്തോഷ് വര്ഗ്ഗീ സ്, പൊലീസ് ഓഫീസർമാരായ സന്ദീപ്, പ്രത്യുക്ഷ് എം,ശിവപ്രസാദ് എന്നിവരടങ്ങുന്ന സംഘം പ്രതിയെ പിടികൂടി. അറസ്റ്റിലായ പ്രതിയെ തൊടുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com