ചേരാനല്ലൂരിൽ ലഹരിവേട്ട; കഞ്ചാവും എംഡിഎംഎയുമായി ഒരാൾ പിടിയിൽ

കൊല്ലം പ്ലാചേരി സ്വദേശി കൃഷ്ണകുമാറിൽ നിന്നുമാണ് കഞ്ചാവും എംഡിഎംഎയും പിടികൂടിയത്
one in custody with ganja and mdma in cheranallur

ചേരാനല്ലൂരിൽ ലഹരിവേട്ട; കഞ്ചാവും എംഡിഎംഎയുമായി ഒരാൾ പിടിയിൽ

file
Updated on

കൊച്ചി: ചേരാനല്ലൂരിൽ വൻ ലഹരിവേട്ട. കൊല്ലം സ്വദേശിയിൽ നിന്ന് ഒരു കിലോ കഞ്ചാവും 120 ഗ്രാം എംഡിഎംഎയും പിടികൂടി. കൊല്ലം പ്ലാചേരി സ്വദേശി കൃഷ്ണകുമാറിൽ (29) നിന്നുമാണ് കഞ്ചാവും എംഡിഎംഎയും പിടികൂടിയത്.

ഇയാളെ ഡാൻസാഫ് സംഘം കസ്റ്റഡിയിലെടുത്തു. ചേരാനല്ലൂർ മേഖലയിൽ പ്രതി സ്ഥിരമായി ലഹരി എത്തിക്കുന്നതായാണ് വിവരം. ലഹരി എവിടെ നിന്നാണ് എത്തിക്കുന്നതടക്കമുള്ള കാര‍്യങ്ങളിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com