
തൃശൂർ: തൃശൂരിലെ സദാചാര കൊലപാതകത്തിനു പിന്നാലെ പ്രതികളെ രക്ഷപെടാൻ സഹായിച്ച ഒരാൾകൂടി അറസ്റ്റിൽ. ചേർപ്പ് സ്വദേശി നവീനാണ് അറസ്റ്റിലായത്.
വനിതാ സുഹൃത്തിനെ കാണാനെത്തിയ ബസ് ഡ്രൈവറെ മർദ്ദിച്ച് കൊലപ്പെടുത്തിയ പ്രതികളിൽ ഒരാളായ ഗിഞ്ചുവിനെ രക്ഷപെടാൻ സഹായിച്ചതിനാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നാട്ടിൽ നിന്നും വാഹനത്തിൽ കൊച്ചിവരെ എത്തിച്ചത് നവീനാണെന്നാണ് പുറത്തുവരുന്ന വിവരം. ചോദ്യം ചെയ്യലിൽ ഗിഞ്ചു എവിടേക്കാണ് പോയതെന്ന് അറിയില്ലെന്ന് നവീൻ മൊഴി നൽകി. ഇതോടെ പ്രതികളെ രക്ഷപെടാൻ സഹായിച്ചവരിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.