വാളയാർ ആൾക്കൂട്ട കൊല; ഒരാൾ കൂടി അറസ്റ്റിൽ

ഒളിവിൽ കഴിയുകയായിരുന്ന ഷാജി എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്
one more person arrested in walayar mob attack case

രാംനാരായണൻ, കേസിലെ പ്രതികൾ

Updated on

പാലക്കാട്: വാളയാറിൽ ഛത്തീസ്ഗഡ് സ്വദേശി ക്രൂരമായ ആൾക്കൂട്ട മർദനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ഒളിവിൽ കഴിയുകയായിരുന്ന ഷാജി എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്.

ഇയാൾ മർദനത്തിൽ പങ്കെടുത്തതായാണ് നിഗമനം. ഇതുവരെ 8 പേർ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ട്. മോഷ്ടാവെന്ന് ആരോപിച്ചായിരുന്നു ഛത്തീസ്ഗഡ് സ്വദേശി രാംനാരായണനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയത്. കേസിൽ സ്ത്രീകൾ ഉൾപ്പടെ പതിനഞ്ചോളം പ്രതികളുണ്ടെന്നാണ് പൊലീസിന്‍റെ നിഗമനം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com