ചാനൽ പ്രവർത്തകയ്‌ക്കെതിരേ അസഭ്യ വീഡിയോ പ്രചരിപ്പിച്ച ചാനലുടമ അറസ്റ്റിൽ

കൊച്ചിയിൽ നിന്നുള്ള പൊലീസ് സംഘം മലപ്പുറം വണ്ടൂരിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ സൈബർ സെല്ലിന്‍റെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്
Online channel owner held over obscene video
ചാനൽ പ്രവർത്തകയ്‌ക്കെതിരേ അസഭ്യ വീഡിയോ പ്രചരിപ്പിച്ച ചാനലുടമ അറസ്റ്റിൽFreepik

മലപ്പുറം: ഓൺലൈൻ ചാനൽ പ്രവർത്തകക്കെതിരേ ലൈംഗിക ചുവയുള്ള വിഡിയോ നിർമിച്ച് മറ്റൊരു ഓൺലൈൻ ചാനലിലൂടെ പ്രചരിപ്പിച്ച കേസിൽ ചാനൽ നടത്തിപ്പുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം അമരമ്പലം സൗത്ത് മാമ്പൊയിൽ ഭാഗത്ത് വേണാനിക്കോട് വീട്ടിൽ ബൈജുവാണ് (45) അറസ്റ്റിലായത്.

കൊച്ചിയിൽ നിന്നുള്ള പൊലീസ് സംഘം മലപ്പുറം വണ്ടൂരിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ സൈബർ സെല്ലിന്‍റെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്. വിഡിയോ റെക്കോർഡ് ചെയ്യാനും വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യാനും ഉപയോഗിച്ച ഉപകരണങ്ങളും ഏതാനും സിം കാർഡുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.

ചാനൽ പ്രവർത്തകയായ യുവതി എറണാകുളം ടൗൺ നോർത്ത് പൊലീസിൽ നൽകിയ പരാതിയിലാണ് നടപടി.

പെൺകുട്ടിയെയും അവരുടെ അമ്മയെയും കുറിച്ച് ലൈംഗികച്ചുവയോടെയുള്ള വിഡിയോ പ്രചരിപ്പിച്ച പ്രതി, യുവതിയുടെ 6 വയസുള്ള കുഞ്ഞിനെക്കുറിച്ചും പ്രതി മോശമായി സംസാരിച്ചിരുന്നു. സമൂഹമാധ്യമത്തിൽ യുവതി പങ്കുവച്ച കുഞ്ഞിന്‍റെ ചിത്രത്തിന് താഴെ ഇയാൾ മോശം ഭാഷയിൽ കമന്‍റ് ചെയ്യുകയും ചെയ്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com