തിരുവനന്തപുരത്ത് ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരന് ക്രൂരമർദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

നാലോളം വരുന്ന ഹോട്ടല്‍ ജീവനക്കാര്‍ യുവാവിനെ കൂട്ടം ചേര്‍ന്ന് ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു
തിരുവനന്തപുരത്ത് ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരന് ക്രൂരമർദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരന് ക്രൂരമര്‍ദനം. തിരുവനന്തപുരത്തെ പ്രമുഖ ഹോട്ടലിലെ ജീവനക്കാരനായ അഭിമന്യു എന്ന യുവാവിനാണ് ആൾക്കൂട്ട മർദനമേറ്റത്. വാഹനം കടന്നുപോകുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്.

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എടുക്കുന്നതിനായാണ് ഇരുചക്രവാഹനത്തില്‍ അഭിമന്യു ഹോട്ടലില്‍ എത്തിയത്. ഈ സമയത്ത് ഹോട്ടലിലെ ജീവനക്കാര്‍ ഒരു കാര്‍ റിവേഴ്‌സ് എടുത്തപ്പോള്‍ കൂട്ടിമുട്ടുകയായിരുന്നു. അതേത്തുടര്‍ന്ന് ഉണ്ടായ വാക്കുതര്‍ക്കമാണ് അക്രമണത്തിന് കാരണമായത്.നാലോളം വരുന്ന ഹോട്ടല്‍ ജീവനക്കാര്‍ യുവാവിനെ കൂട്ടം ചേര്‍ന്ന് ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com