വൻ ലാഭം വാഗ്ദാനം ചെയ്ത് ഓൺലൈൻ ട്രേഡിങ്ങിലൂടെ തട്ടിയത് ഒന്നരക്കോടി; പ്രതി പിടിയിൽ

കണ്ണൂർ സ്വദേശി മുഹമ്മദ് ഷബീബാണ് സൈബർ ക്രൈം പൊലീസിന്‍റെ പിടിയിലായത്
online trading scam kannur native arrested

മുഹമ്മദ് ഷബീബ്

Updated on

കോഴിക്കോട്: ഓൺലൈൻ ഷെയർ ട്രേഡിങ്ങിലൂടെ വൻ തുക വാഗ്ദാനം ചെയ്ത് നേവി ഉദ‍്യോഗസ്ഥനായി വിരമിച്ച കോഴിക്കോട് സ്വദേശിയിൽ നിന്നും പണം തട്ടിയയാൾ പിടിയിൽ. കണ്ണൂർ സ്വദേശി മുഹമ്മദ് ഷബീബാണ് സൈബർ ക്രൈം പൊലീസിന്‍റെ പിടിയിലായത്. കണ്ണൂരിലെ വീട്ടിൽ വച്ചായിരുന്നു പ്രതി പിടിയിലായത്.

കോഴിക്കോട് സ്വദേശിയിൽ നിന്നും ഒന്നരക്കോടിയിലധികം ഇയാൾ തട്ടിയെടുത്തെന്നാണ് കേസ്. 300 ശതമാനത്തിന് മുകളിൽ ലാഭം നേടി തരാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയത്. പ്രതിയുടെ വിദേശ ബന്ധങ്ങൾ അന്വേഷിച്ചുവരികയാണെന്ന് സൈബർ ക്രൈം പൊലീസ് വ‍്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com