ഓപ്പറേഷന്‍ തൂഫാന്‍; ഇതുവരെ പിടികൂടിയത് 30 കോടിയുടെ മയക്കുമരുന്ന്‌

Narcotics worth ₹30 crore have been seized so far under Operation Toofan

ഓപ്പറേഷന്‍ തൂഫാന്‍ വഴി ഇതുവരെ പിടിച്ചെടുത്തത് 30 കോടിയുടെ മയക്കുമരുന്ന്‌

Updated on

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പൊ​ലീ​സ് ന​ട​പ്പാ​ക്കു​ന്ന "ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ, ദി ​നാ​ർ​കോ ഹ​ണ്ട്' പ​ദ്ധ​തി ഒ​രു മാ​സം പി​ന്നി​ടു​മ്പോ​ൾ 30 കോ​ടി​യു​ടെ നി​രോ​ധി​ത ല​ഹ​രി വ​സ്തു​ക്ക​ളാ​ണ് ഇ​തി​നോ​ട​കം പി​ടി​ച്ചെ​ടു​ത്ത​ത്. കേ​ര​ള​ത്തി​ലെ വി​ദ്യാ​ല​യ​ങ്ങ​ളും ക്യാം​പ​സു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് വ​ള​രു​ന്ന ല​ഹ​രി മാ​ഫി​യ​യു​ടെ വേ​ര​റു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​സ്ഥാ​ന​മൊ​ട്ടാ​കെ പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ 5353 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും 5736 പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു.

3706.743 ഗ്രാം ​എം​ഡി​എം​എ, 392.100 കി​ലോ ക​ഞ്ചാ​വ്, 3776.039 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ൽ, 4.85 ഗ്രാം ​ഹാ​ഷി​ഷ്, 657.219 ഗ്രാം ​ബ്രൗ​ൺ ഷു​ഗ​ർ, 12.6709 ഗ്രാം ​മെ​ത്താ​ഫെ​റ്റാ​മി​ൻ, 31.23 ഗ്രാം ​ഹെ​റോ​യി​ൻ, 428 ക​ഞ്ചാ​വ് ചെ​ടി​ക​ൾ, 11 എ​ൽ​എ​സ്ഡി സ്റ്റാ​മ്പു​ക​ൾ, 56 ഗ്രാം ​നൈ​ട്രോ​സെ​പാം, 25.23 ഗ്രാം ​ഓ​പ്പി​യം, 1.6 ഗ്രാം ​ച​ര​സ്, 3294 ക​ഞ്ചാ​വ് ബീ​ഡി​ക​ൾ തു​ട​ങ്ങി​യ മാ​ര​ക ല​ഹ​രി വ​സ്തു​ക്ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

എ​റ​ണാ​കു​ള​ത്ത് നി​ന്ന് പി​ടി​കൂ​ടി​യ 18 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന 18 കി​ലോ ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് വേ​ട്ട​യും, പ​ത്ത​നം​തി​ട്ട പൊ​ലീ​സി​ന്‍റെ ശാ​സ്ത്രീ​യാ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ ഡ​ൽ​ഹി,ക​ർ​ണാ​ട​ക എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി​ക​ളാ​യ അ​ന്താ​രാ​ഷ്ട്ര ല​ഹ​രി വി​ത​ര​ണ​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്ത​തും 26 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന മ​ല​പ്പു​റ​ത്തെ എം​ഡി​എം​എ വേ​ട്ട, കാ​സ​ർ​കോ​ട്ടെ പു​ക​യി​ല നി​ർ​മ്മാ​ണ കേ​ന്ദ്രം ത​ക​ർ​ത്ത് 15000 പാ​ക്ക​റ്റ് ല​ഹ​രി വ​സ്‌​തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്ത​ത് തു​ട​ങ്ങി​യ​വ​യെ​ല്ലാം പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന നേ​ട്ട​ങ്ങ​ളാ​ണ്.

ജൂ​ൺ 27ന് ​രാ​ത്രി ന​ട​ത്തി​യ 'തൂ​ഫാ​ൻ സ്ട്രൈ​ക്ക്' എ​ന്ന സ്പെ​ഷ്യ​ൽ ഡ്രൈ​വി​ലൂ​ടെ മാ​ത്രം 799 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും 806 പേ​രെ അ​റ​സ്റ്റി​ലാ​ക്കു​ക​യും ചെ​യ്തു. സ്കൂ​ൾ കോ​ളേ​ജ് പ​രി​സ​ര​ങ്ങ​ളി​ൽ ശ​ക്ത​മാ​യ നി​രീ​ക്ഷ​ണ​ങ്ങ​ളും പ​രി​ശോ​ധ​ന​യും ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ ല​ഹ​രി വി​ല്പ​ന​യും വി​പ​ണ​ന​വും ഗ​ണ്യ​മാ​യി കു​റ​ഞ്ഞു​വ​രു​ന്ന പ്ര​വ​ണ​ത​യാ​ണ് കാ​ണാ​നാ​കു​ന്ന​തെ​ന്ന് ആ​ഭ്യ​ന്ത​ര വ​കു​പ്പ് വി​ല​യി​രു​ത്തു​ന്നു. വി​വി​ധ വ​കു​പ്പു​ക​ളു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും സ​ജീ​വ പ​ങ്കാ​ളി​ത്തം ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​നെ ശ്ര​ദ്ധേ​യ​മാ​ക്കി മാ​റ്റി​യി​ട്ടു​ണ്ട്.

ഇ​തി​നോ​ട​കം 6005 ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സു​ക​ളും 279 കൗ​ൺ​സി​ലി​ങ്ങു​ക​ളും പൊ​ലീ​സ് സം​ഘ​ടി​പ്പി​ച്ചു. 15 പേ​രെ പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി. സ്കൂ​ൾ, കോ​ളെ​ജ് പ്രൊ​ട്ട​ക്ഷ​ൻ ഗ്രൂ​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​യ്യാ​യി​ര​ത്തി​ഒ​രു​ന്നൂ​റി​ല​ധി​കം ബോ​ധ​വ​ത്ക്ക​ര​ണ പ​രി​പാ​ടി​ക​ളും ന​ട​ത്തി. പ​ള്ളി​ക​ളും ക്ഷേ​ത്ര​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് ബോ​ധ​വ​ൽ​ക്ക​ര​ണം ശ​ക്ത​മാ​ക്കാ​ൻ മ​ത​നേ​താ​ക്ക​ൾ പി​ന്തു​ണ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഈ '​കൊ​ടു​ങ്കാ​റ്റ്' വ​രും മാ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ശ​ക്ത​മാ​യി തു​ട​രു​മെ​ന്ന് സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി ര​വ​ദാ ആ​സാ​ദ് ച​ന്ദ്ര ശേ​ഖ​ർ അ​റി​യി​ച്ചു.

logo
Metro Vaartha
www.metrovaartha.com